ഓപറേഷൻ തൂഫാൻ 2.0 പദ്ധതിക്ക് ബാലുശ്ശേരി തുടക്കം കുറിച്ചു
September 30, 2026
_'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന് തുടക്കം: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തി
_ ബാലുശ്ശേരി: സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെയുള്ള പോരാട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വാർഡ് തലത്തിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് തുടക്കമായി.
സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി തൂഫാൻ പതാക ഉയർത്തി. തുടർന്ന് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സമീറ കുവ്വക്കാട്ടിലിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് മംഗളദാസ് ത്രിവേണി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ പങ്കെടുത്ത വാർഡംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർക്ക് എ.എസ്.ഐ എൻ.ഗിരീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സെക്രട്ടറി കെ. സജ്ന പദ്ധതി വിശദീകരിച്ചു.
പ്രദേശത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തൂഫാൻ വാരിയർമാരുടെ പ്രഖ്യാപനവും ബാഡ്ജ് വിതരണവും ബാലുശ്ശേരി സബ് ഇൻസ്പെക്ടർ യു.റഷീദ് പഞ്ചായത്ത് സെക്രട്ടറി സി. ബിജുവിന് നൽകി നിർവ്വഹിച്ചു. തുടർന്ന് എക്സൈസ് ഓഫീസർ ഷിജു ബോധവൽക്കരണ ക്ലാസ് എടുത്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ, ജനപ്രതിനിധികളായ ബതീഷ് കളത്തേടത്ത്, സുമ വെള്ളച്ചാലൻ കണ്ടി എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ യു. കെ. സിറാജ് സ്വാഗതവും ഷൺമുഖൻ പാലാഞ്ചേരി നന്ദിയും പറഞ്ഞു.
ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ, സർവീസ് പെൻഷണർമാർ, യുവജന കൂട്ടായ്മകൾ, സന്നദ്ധ സംഘടനാംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.