2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഓപറേഷൻ തൂഫാൻ 2.0 പദ്ധതിക്ക് ബാലുശ്ശേരി തുടക്കം കുറിച്ചു

September 30, 2026

_'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന് തുടക്കം: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തി
_ ​ബാലുശ്ശേരി: സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെയുള്ള പോരാട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വാർഡ് തലത്തിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് തുടക്കമായി.
​സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി തൂഫാൻ പതാക ഉയർത്തി. തുടർന്ന് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സമീറ കുവ്വക്കാട്ടിലിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് മംഗളദാസ് ത്രിവേണി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
​ചടങ്ങിൽ പങ്കെടുത്ത വാർഡംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർക്ക് എ.എസ്.ഐ എൻ.ഗിരീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സെക്രട്ടറി കെ. സജ്ന പദ്ധതി വിശദീകരിച്ചു.
​പ്രദേശത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തൂഫാൻ വാരിയർമാരുടെ പ്രഖ്യാപനവും ബാഡ്ജ് വിതരണവും ബാലുശ്ശേരി സബ് ഇൻസ്പെക്ടർ യു.റഷീദ് പഞ്ചായത്ത് സെക്രട്ടറി സി. ബിജുവിന് നൽകി നിർവ്വഹിച്ചു. തുടർന്ന് എക്സൈസ് ഓഫീസർ ഷിജു ബോധവൽക്കരണ ക്ലാസ് എടുത്തു.
​ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ, ജനപ്രതിനിധികളായ ബതീഷ് കളത്തേടത്ത്, സുമ വെള്ളച്ചാലൻ കണ്ടി എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ യു. കെ. സിറാജ് സ്വാഗതവും ഷൺമുഖൻ പാലാഞ്ചേരി നന്ദിയും പറഞ്ഞു.
​ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ, സർവീസ് പെൻഷണർമാർ, യുവജന കൂട്ടായ്മകൾ, സന്നദ്ധ സംഘടനാംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനം
പതാക