All social security and welfare fund pension beneficiaries who were sanctioned a pension before December 31 must complete the mustering process via an Akshaya Centre between July 17 and October 31, 2026.
പോഷകാഹാര പ്രദർശനവും 'പോഷൺ മാ' ആചരണവും സംഘടിപ്പിച്ചു

September 30, 2026

പോഷകാഹാര പ്രദർശനവും 'പോഷൺ മാ' ആചരണവും സംഘടിപ്പിച്ചു
​ബാലുശ്ശേരി: സെപ്റ്റംബർ 9 മുതൽ ഒക്ടോബർ 8 വരെ രാജ്യവ്യാപകമായി ആചരിക്കുന്ന ഒൻപതാം ദേശീയ 'പോഷൺ മാഹ്' (പോഷകാഹാര മാസം) ആചരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തും വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ്. ബാലുശ്ശേരിയും സംയുക്തമായി പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. 'നമ്മുടെ അങ്കണവാടി നമ്മുടെ ഉത്തരവാദിത്തം' എന്ന പ്രമേയത്തിൽ ബാലുശ്ശേരി ജി.എൽ.പി. സ്കൂളിലാണ് പ്രദർശനം ഒരുക്കിയത്.
​പൊതുജനങ്ങളിൽ പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ കുവ്വക്കാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ. കെ. ദീപ പദ്ധതി വിശദീകരണം നടത്തി.
​ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു.കെ. സിറാജ്, ബതീഷ് കളത്തേടത്ത്, എൻ.പി. റിഷാന, സതീഷ് ചന്ദ്രൻ, സി.കെ. രാജീവൻ, ജെ.എച്ച്.ഐ. സജീവൻ വി.കെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഡംഗം റീജ കണ്ടോത്ത് കുഴി സ്വാഗതവും ഐ.സി.ഡി.എസ്. സൂപ്പർവൈസർ പി.വി. ഷീന നന്ദിയും പറഞ്ഞു.

പോഷൺ