പതാക ഉയർത്തൽ
_'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന് തുടക്കം: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തി
_ ബാലുശ്ശേരി: സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെയുള്ള പോരാട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വാർഡ് തലത്തിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് തുടക്കമായി.
സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി തൂഫാൻ പതാക ഉയർത്തി.
ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ, സർവീസ് പെൻഷണർമാർ, യുവജന കൂട്ടായ്മകൾ, സന്നദ്ധ സംഘടനാംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.