ഗ്രാമപഞ്ചായത്ത് ഭൂപടം
ഭൂപ്രകൃതി
സംസ്ഥാന ശരാശരിയേക്കാൾ മഴ ലഭ്യമാകുന്ന പഞ്ചായത്താണ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്. പറയത്തക്ക വലിയ മലകൾ നമ്മുടെ പഞ്ചായത്തിൽ ഇല്ല എങ്കിലും ചില കുന്നുകളും ഉയരം കൂടിയ പ്രദേ ശങ്ങളും പഞ്ചായത്തിലുണ്ട്. പ്രധാന ജലസ്രോതസ്സ് മഞ്ഞപ്പുഴയും അതിന്റെ കൈവഴികളായ ചെറുതോടു കളുമാണ്. തോടുകളിൽ 12 മാസവും ജലമൊഴുകുന്ന അവസ്ഥ ഇന്നില്ല. ചരൾകലർന്ന ചുവന്ന മണ്ണാണ് പഞ്ചായത്തിലേറെയും ഉള്ളത്. ഒരു കാലത്ത് നെൽകൃഷി സമൃദ്ധമായിരുന്ന നല്ല ജലസംഭരണികളായിരു ന്നു. ധാരാളം നെൽവയലുകൾ നമുക്കുണ്ടായിരുന്നു അവ മിക്കതും നികത്തപ്പെട്ടു. വയലുകളിൽ മണൽ കലർന്ന കളിമണ്ണാണ് പൊതുവേ ഉള്ളത്. തെങ്കൽ കരിങ്കൽ കോറികൾ നിർജ്ജീവമായും ചിലതെല്ലാം സജീവമായും ഇന്ന് കാണുന്നു. ഇത് കൈചൂണ്ടുന്നത് മെച്ചപ്പെട്ട ചെങ്കൽ,കരിങ്കൽ ശേഖരം നമുക്കുണ്ടാ യിരുന്ന ഭൂതകാലത്തേയാണ്. ഇവയുടെ അമിതചൂഷണം പല നീരുറവകളുടേയും നാശത്തിന് വഴിവെച്ചു. ചിലകാവുകളല്ലാതെ വനപ്രദേശം നമ്മുടെ പഞ്ചായത്തിൽ ഇല്ല.