ബാലുശ്ശേരിയിൽ ഓട്ടോറിക്ഷ ഫിസിക്കൽ വെരിഫിക്കേഷനും,പെർമിറ്റ് പരിശോധനയും നടത്തി
September 30, 2026
ബാലുശ്ശേരിയിൽ ഓട്ടോറിക്ഷ ഫിസിക്കൽ വെരിഫിക്കേഷനും,പെർമിറ്റ് പരിശോധനയും നടത്തി
ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് പരിധിയിൽ രജിസ്റ്റർ ചെയ്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ പഞ്ചായത്ത് പെർമിറ്റും മോട്ടോർ വാഹന വകുപ്പ് രേഖകളും പരിശോധിക്കുന്നതിൻ്റെ ഭാഗമായി ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും സംയുക്ത നേതൃത്വത്തിൽ
സ്റ്റേഡിയം ഗ്രൗണ്ടിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മംഗളദാസ് ത്രിവേണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷംജിത്ത്, രൺദീപ് , എ എം വി ഐ സനിൽ എന്നിവർ നേതൃത്വം നൽകി.പഞ്ചായത്ത് സിക്രട്ടറി സി.ബിജു , ജൂനിയർ സൂപ്രണ്ട് ആർ രഞ്ജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായ ഷൺമുഖൻ പാലാഞ്ചേരി , വാർഡംഗങ്ങളായ റീജ കണ്ടോത്ത് കുഴി, സുമ വെള്ളച്ചാലൻ കണ്ടി, സതീഷ് ചന്ദ്രൻ ,ഓട്ടോ കോ:ഓർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ , തുടങ്ങിയവർ പങ്കെടുത്തു .