2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പതാക ഉയർത്തൽ

_'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന് തുടക്കം: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തി
_ ​ബാലുശ്ശേരി: സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെയുള്ള പോരാട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വാർഡ് തലത്തിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് തുടക്കമായി.  
​സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി തൂഫാൻ പതാക ഉയർത്തി. 
​​ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ, സർവീസ് പെൻഷണർമാർ, യുവജന കൂട്ടായ്മകൾ, സന്നദ്ധ സംഘടനാംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പതാകഉയർത്തൽ
പതാക