ഗാന്ധിജയന്തി ദിനത്തിൽ പ്രത്യേക ഗ്രാമസഭ നടത്തി
October 2, 2026
വി.ബി.-ജി റാം-ജി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു
ബാലുശ്ശേരി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വി.ബി.-ജി റാം-ജി (VB-G RAM-G) പദ്ധതിയുടെ ഭാഗമായി വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) രൂപീകരിക്കുന്നതിനുള്ള പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പദ്ധതിയുടെ ആസൂത്രണത്തോടൊപ്പം ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ എന്ന സന്ദേശത്തിന്റെ ഭാഗമായി ശുചിത്വം, മാലിന്യസംസ്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളും ഗ്രാമസഭയിൽ ചർച്ച ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മംഗളദാസ് ത്രിവേണി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സിറാജ് യു.കെ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ബിജു സ്വാഗതം പറഞ്ഞു.
VB-G RAM-G പദ്ധതിയുടെ ലക്ഷ്യങ്ങൾ, VGPP രൂപീകരണം, പദ്ധതിയുടെ പ്രവർത്തനരീതി, ഏറ്റെടുക്കാവുന്ന വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സെക്രട്ടറി വിശദീകരിച്ചു. അക്രഡിറ്റഡ് എഞ്ചിനീയർ ശ്രീമതി രാജശ്രീ പി.വി. പദ്ധതിയുടെ നടപടിക്രമങ്ങൾ, ഗ്രാമസഭയുടെ പങ്ക്, തൊഴിലാളികൾക്ക് ലഭിക്കുന്ന തൊഴിൽ, ഫണ്ട്, പ്രവൃത്തികൾക്ക് അപേക്ഷ സമർപ്പിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അഭിനന്ദ് നിർമലം–പുതുയുഗ ശുചിത്വ കേരളം പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ വാർഡ് മെമ്പർമാർ, തൊഴിലാളികൾ, ഗ്രാമസഭാംഗങ്ങൾ എന്നിവർ പങ്കെടുത്തു. VB-G RAM-G പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ, ശുചിത്വം, മാലിന്യസംസ്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു. ഒന്നാം വാർഡ് മെമ്പർ ശ്രീ. ബതീഷ് കളത്തേടത്ത് നന്ദി രേഖപ്പെടുത്തി.